തിരക്കുപിടിച്ച ഈ ജീവിതത്തില്‍ കൃത്യമായ സമയം കണ്ടെത്തിയില്ലെങ്കിലും എട്ട് മണിക്കുമുന്‍പ് നിങ്ങള്‍ അത്താഴം കഴിച്ചിരിക്കണം. ഒന്‍പത് മണിക്കുശേഷമുള്ള നിങ്ങളുടെ ഭക്ഷണം നിങ്ങള്‍ക്ക് ഒരു ഗുണവും തരില്ലെന്ന് അറിഞ്ഞിരിക്കുക. അമിത തടിയൊക്കെ ഇതുകൊണ്ട് ഒഴിവാക്കാനാകും. ആയുര്‍വ്വേദ വിധിപ്രകാരം, രാത്രി എട്ടു മണിക്ക് മുന്‍പ് അത്താഴം കഴിയ്ക്കണം എന്നാണ് പറയുന്നത്.
ഇങ്ങനെ കഴിച്ചാല്‍ ദഹനത്തിന് സമയം ലഭിക്കും. പലരും അത്താഴം കഴിച്ച് ഉറക്കമാണ്. ഇത് പല ബുദ്ധിമുട്ടും ഉണ്ടാക്കും. ശരിക്ക് ദഹിക്കാത്ത ഭക്ഷണം ശരീരത്തിന് നല്‍കുന്നത് വിഷമാണ്. സൂര്യോദയത്തിനു ശേഷം ഭക്ഷണം ദഹിപ്പിക്കാനുള്ള നമ്മുടെ കഴിവ് കുറഞ്ഞു പോകും എന്നതാണ് സത്യം. അതുകൊണ്ടു തന്നെ അത്താഴം നേരത്തെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഇത് നല്ല ഉറക്കവും നല്‍കും. അത്താഴം നേരത്തെ കഴിച്ചാല്‍ അമിതവണ്ണത്തില്‍ നിന്നും രക്ഷനേടാം. ഇത് നമ്മുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു. പഠിക്കുന്ന കുട്ടികള്‍ക്കും ഇത് ഏറെ നല്ലതാണ്. രാത്രിയില്‍ പഠിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലാക്കാനും ശ്രദ്ധിക്കാനും സാധിക്കും.
Post Your Comments