KeralaLatest NewsNews

വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു, രണ്ടു തവണ ഗര്‍ഭിണിയായി: യുവതിയുടെ പരാതിയിൽ മലയാളി അറസ്റ്റില്‍

2022-ലും 2023- ലുമാണ് പീഡനം നടന്നത്

ബെംഗളൂരു : ഛത്തീസ്‌ഗഢ് സ്വദേശിനിയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ സംഭവത്തിൽ മലയാളി അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ബിലാല്‍ റഫീഖ് (50) ആണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്‌തത്‌.

മർച്ചൻ്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ബിലാല്‍ റഫീഖ് 2021-ല്‍ ഇൻസ്റ്റഗ്രാം വഴിയാണ് ബെംഗളൂരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു യുവതിയെ പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്തെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

read also: എന്റെ കുടുംബം സമരം നയിക്കുന്ന ഡോക്ടര്‍മാര്‍ക്കൊപ്പം, യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകും വരെ പ്രക്ഷോഭം തുടരും: നടി മോക്ഷ

2022-ലും 2023- ലുമാണ് പീഡനം നടന്നത്. രണ്ടുതവണയും ഇയാള്‍ നിർബന്ധിച്ച്‌ ഗർഭച്ഛിദ്രം നടത്തിച്ചു.  ബിലാല്‍ റഫീഖിൻ്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിർക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും യുവതിയുടെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button