12 കോടി രൂപ ഒന്നാം സമ്മാനം; പൂജാ ബമ്പർ ടിക്കറ്റ് വില 300 രൂപ

2024 ഡിസംബര്‍ നാലിന് നറുക്കെടുപ്പ് നടക്കും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ BR 100ന്റെ ടിക്കറ്റ് പ്രകാശനം നടന്നു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് നാളെ മുതല്‍ വിപണിയിലെത്തും.

300 രൂപയാണ് ടിക്കറ്റിന്റെ വില. 2024 ഡിസംബര്‍ നാലിന് നറുക്കെടുപ്പ് നടക്കും. 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്ബറിന്റെ നറുക്കെടുപ്പിനോട് അനുബന്ധിച്ച്‌ ആയിരുന്നു പൂജ ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം.

read also: ഗസല്‍ ഗായകൻ ഹരിഹരനും ഗ്രാമീണ നാടൻപാട്ടിൻ്റെ ഉടമ നഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യവുമായി ദയഭാരതി സായംസന്ധ്യ

12 കോടി രൂപ ഒന്നാം സമ്മാനമായ പൂജാ ബമ്പർ ഭാഗ്യക്കുറിയില്‍ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.

Share
Leave a Comment