ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി 54 സീറ്റിന്റെ ലീഡ് ആണ് ഉയർത്തിയിരിക്കുന്നത്. കോൺഗ്രസ് 31 സീറ്റിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ബിജെപി കേവലഭൂരിപക്ഷം കടന്നു.
47 സീറ്റിൽ ആണ് ബിജെപി ഹരിയാനയിൽ മുന്നിൽ നിൽക്കുന്നത്. ഇതോടെ ബിജെപി മൂത്താമതും ഹരിയാനയിൽ അധികാരത്തിൽ വരാനുള്ള സാധ്യതയാണ് വിരിയുന്നത്.ജമ്മുകശ്മീരിൽ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വൻ മുന്നേറ്റം. ഹരിയാനയിൽ 90ൽ 60 സീറ്റിലും കോൺഗ്രസ് ലീഡ് നിലനിർത്തുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ഭരണകക്ഷിയായ ബിജെപിക്ക് 19 സീറ്റിൽ മാത്രമാണ് ലീഡ്. ആം ആദ്മി പാർട്ടിക്ക് ഹരിയാനയിൽ ഒരു സീറ്റിലും മുന്നിലെത്താനായില്ല.
ആരുമായും അകൽച്ചയില്ലെന്നും പൂർണ്ണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നുമായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. അതേസമയം, മെഹബൂബയുടെ മകൾ ഇൽത്തി ജ പിന്നിലാണ്. നിലവിൽ രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുള്ള മുന്നിലാണ്. പുൽവാമയിൽ ജമാ അത്തെ ഇസ്ലാമി നേതാവ് തലത്ത് മജീദ് ഏറെ പിന്നിലാണ്. സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമി 448 വോട്ടിനും മുന്നിലാണ്.
Post Your Comments