KeralaLatest NewsNews

വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു: പിന്നാലെ ഭര്‍ത്താവിന്‍റെ ആത്മഹത്യാ ശ്രമം

ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടനാട്: വിസ തട്ടിപ്പിനിരയായതിനെ തുടർന്ന് യുവതി തൂങ്ങിമരിച്ചു. ഭാര്യയുടെ വിയോഗത്തില്‍ മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. തലവടി മാളിയേക്കല്‍ ശരണ്യയാണ് (34) തൂങ്ങിമരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനു വേണ്ടി പാലാ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വ്യക്തിക്ക് പണം കൈമാറിയിരുന്നു. പോകാനുള്ള വസ്ത്രങ്ങള്‍വരെ പാക്ക് ചെയ്ത ശേഷമാണ് ഇയാളുടെ തട്ടിപ്പ് അറിഞ്ഞത്. ഇതില്‍ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിന്നു. ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

read also: ഒടുവില്‍ അജിത് കുമാറിനെതിരെ നടപടി: എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

പൊലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. പൊലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ശരണ്യയുടെ ഭർത്താവ് വീടിന്‍റെ വാതില്‍ പൂട്ടിയശേഷം ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് വാതില്‍ തകർത്ത് ഇയാളെ രക്ഷപ്പെടുത്തി ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button