Latest NewsKeralaNews

12 വര്‍ഷമായി ബ്ലാക്‌മെയില്‍ ചെയ്യുന്നു: മുൻ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ യുവതി

വർഷ എന്ന യുവതിയാണ് കാമുകന്‍ വിവേകിന് നേരെ ആസിഡ് കുപ്പി എറിഞ്ഞത്

ലഖ്‌നൗ: കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. 12 വര്‍ഷമായി ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ചാണ് യുവതി കാമുകന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. വർഷ എന്ന യുവതിയാണ് കാമുകന്‍ വിവേകിന് നേരെ ആസിഡ് കുപ്പി എറിഞ്ഞത്

ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ഒരു റസ്റ്റോറന്റിലേയ്ക്ക് കാമുകനെ വിളിച്ചു വരുത്തിയാണ് ആസിഡ് കുപ്പി എറിഞ്ഞത്. വിവേകിന് ഗുരുതരമായി പൊള്ളലേറ്റു. വര്‍ഷയ്ക്കും റെസ്റ്റോറന്റ് ജീവനക്കാരനും പൊള്ളലേറ്റു.

read also: ആളുകളെ കുത്തിനിറച്ചെത്തിയ ബോട്ടില്‍ തിക്കും തിരക്കും, 2 വയസുകാരനടക്കം 4 പേര്‍ മരിച്ചു

ആക്രമണത്തെത്തുടര്‍ന്ന് വിവേക് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ബൈക്കും ഫോണ്‍ നമ്ബറും ഉപയോഗിച്ച്‌ വിവേകിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ഇരുവരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button