KeralaLatest NewsNews

സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്. വിപണിയിലേയ്ക്ക് അച്ചടിച്ച് എത്തിച്ച മുഴുവന്‍ ടിക്കറ്റുകള്‍ക്കും ശക്തമായ വരവേല്‍പ്പാണ് സമൂഹത്തില്‍ ലഭിച്ചത്. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവില്‍ വില്‍ക്കുന്നതിനായി നല്‍കിയിട്ടുള്ളത്. ഏഴുലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിപണിയിലുള്ളതും. വരുന്ന നാലു ദിവസം കൂടി മാത്രം അവശേഷിക്കെ ഇതു മുഴുവന്‍ വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്.

Read Also: മുട്ട് കാല് തല്ലിയൊടിക്കും, കെ.എസ്.യു പ്രവര്‍ത്തകനോട് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1176990 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 824140 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 768160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഇന്നും നാളെയുമായി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഇനി ആകെ ഒരു ലക്ഷം ടിക്കറ്റില്‍ താഴെ മാത്രമേ വിറ്റഴിക്കപ്പെടാനുള്ളു. കൊല്ലം ജില്ലയില്‍ അവശേഷിക്കുന്നത് 23,000 ടിക്കറ്റുകളും മാത്രം. പത്തനംതിട്ടയില്‍ 12,000 ടിക്കറ്റുകള്‍ മാത്രമേ ഇനി വിപണിയിലുള്ളു. കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയില്‍ 15000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്. മറ്റ് ജില്ലകളിലും ടിക്കറ്റ് വില്‍പ്പന ശക്തമായ വിധത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button