ടെല്‍അവീവ്: കരയുദ്ധത്തിന് ഗാസയില്‍ പ്രവേശിച്ച തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗാസയില്‍ ചൊവ്വാഴ്ച നടന്ന പോരാട്ടത്തില്‍ ഹമാസ് പോരാളികളാണ് ഒമ്പത് സൈനികരെ കൊലപ്പെടുത്തിയത്. നാല് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേല്‍ സൈന്യം ബുധനാഴ്ച സ്ഥിരീകരിച്ചു. രണ്ട് സൈനികരുടെ മരണം ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു.
Read Also: ‘ചീത്ത തന്ത്രം’: ആപ്പിളിന്റെ ‘ഹാക്കിംഗ്’ അലേർട്ടിലെ ജോർജ്ജ് സോറോസിന്റെ ബന്ധം ചൂണ്ടിക്കാണിച്ച് ബിജെപി
റോയിട്ടര്‍ വാര്‍ത്താ ഏജന്‍സിയും ഹാരെറ്റ്‌സ്, യെദിയോത്ത് അഹ്റോനോത്ത്, മാരിവ് ഉള്‍പ്പെടെയുള്ള ഇസ്രായേലി ദിനപത്രങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഗാസയില്‍ ഹമാസിന്റെ ടാങ്ക് വേധ റോക്കറ്റ് ആക്രമണത്തില്‍ കവചിത സൈനിക വാഹനം തകര്‍ന്നാണ് ഗിവാറ്റി ബ്രിഗേഡിലെ 9 സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments