ടെല്‍ അവീവ്: ഹമാസിനെതിരെ ഗാസയില്‍ കരയാക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ സൈന്യം നഗരത്തിന്റെ മധ്യഭാഗത്ത് എത്തിക്കഴിഞ്ഞു. ഹമാസ് കേന്ദ്രങ്ങളില്‍ ഇപ്പോഴും ഇസ്രായേല്‍ വ്യോമസേനയുടെ ബോംബ് ആക്രമണം നടക്കുകയാണ്. ഗാസയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സര്‍വകലാശാലകള്‍ എന്നിവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹമാസ് താവളങ്ങളും തുരങ്കങ്ങളും ഇസ്രയേല്‍ സേന നശിപ്പിച്ചു. നിലവില്‍ ഇസ്രായേല്‍ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയത്തിലാണ് നില്‍ക്കുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഗാലന്റ് അവകാശപ്പെട്ടു. യുദ്ധത്തിനു ശേഷം ഇസ്രായേല്‍ ഗാസ ഭരിക്കില്ലെന്നും അദ്ദേഹം സൂചന നല്‍കി. അതേസമയം ഹമാസും ഗാസ ഭരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈനിക നടപടിയുടെ ഭാഗമായുള്ള പരിശോധനയില്‍ ഗാസയിലെ ഒരു സര്‍വകലാശാലയ്ക്ക് സമീപം തുരങ്കവും ആയുധ സംഭരണശാലയും കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇവിടെനിന്ന് ആര്‍പിജിയും സ്‌ഫോടക വസ്തുക്കളും ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പരിശോധനയ്ക്ക് പിന്നാലെ ഹമാസിന്റെ ഈ താവളങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേന തകര്‍ത്തു.
Post Your Comments