Latest NewsNewsInternational

ഇറാന്‍-ഇസ്രയേല്‍ ആക്രമണം: എണ്ണ വിലയില്‍ വന്‍ കുതിപ്പ്, ഇന്ത്യയിലും പ്രതിഫലനങ്ങള്‍

ന്യൂഡല്‍ഹി: ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തുമെന്ന സൂചന ശക്തമായതിന് പിന്നാലെയാണ് വില വര്‍ധനവ്. അപ്രതീക്ഷിത ആക്രമണം അന്താരാഷ്ട്ര വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ലബനോണിലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെ എണ്ണ സംഭരണ ശാലകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിക്കുകയാണ്. ക്രൂഡ് വില അഞ്ച് ശതമാനമാണ് ഇന്നലെ മാത്രം കൂടിയത്.

Read Also: രാത്രി മുഴുവന്‍ ബെയ്റൂത്തില്‍ വ്യോമാക്രമണം, ഇസ്രയേല്‍ ലക്ഷ്യം ബങ്കറിനുള്ളിലെ ഹിസ്ബുല്ല തലവന്‍

ഈ പ്രതിഭാസം തുടരുകയാണെങ്കില്‍ അത് ഇന്ത്യയിലടക്കം പ്രതിഫലനം ഉണ്ടാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ വലിയ മാറ്റമാണുണ്ടായത്. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളും തമ്മില്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്ന ഭയത്തിനിടയിലാണ് എണ്ണ വില ഉയര്‍ന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) പ്രധാന അംഗമാണ് ഇറാന്‍.

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ക്രൂഡ് ഓയിലിന്റെ വില വര്‍ധനവിനെ ആശ്രയിച്ചാണ് പ്രധാനമായും നില നില്‍ക്കുന്നത്. എണ്ണ ആവശ്യത്തിന്റെ 85 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, എണ്ണവില ഉയരുന്നാല്‍ വലിയ ആഘാതം ഇന്ത്യയിലും കാണാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button