‘ഗുമസ്തന്’ എന്ന ചിത്രത്തിന്റെ പ്രമോഷനായി കോളേജില്‍ എത്തിയ നടൻ നടൻ ബിബിൻ ജോർജിനെ കോളേജ് പ്രിൻസിപ്പാൾ അപമാനിച്ച് ഇറക്കിവിട്ടതായി ആക്ഷേപം. എംഇഎസ് – കെവിഎം വളാഞ്ചേരി കോളേജിലാണ് സംഭവം നടന്നത്.
കോളജ് മാഗസിൻ പ്രകാശനത്തിനായാണ് ബിബിൻ ജോർജ് കോളേജിലെത്തിയത്. പുസ്തകപ്രകാശനത്തിനായി ബിബിൻ വേദിയില്‍ എത്തിയതോടെ വിദ്യാര്ഥികൾ ‘ഗുമസ്തന്’ എന്ന് ആർപ്പുവിളിക്കാൻ തുടങ്ങി. ബിബിൻ ചിത്രത്തെ കുറിച്ച് വിദ്യാർത്ഥികളുമായി സംസാരിക്കാൻ തുടങ്ങിയതോടെ, പുസ്തകം പ്രകാശനം ചെയ്താല് മാത്രം മതി, മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാന് ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പാൾ എത്തി.
read also: വിവാഹമോചനത്തിന് പിന്നാലെ രഹസ്യ വിവാഹം കഴിച്ച് ജയം രവി? നടി പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം വൈറൽ !!
‘കോളജിന്റെ മൂന്നാം നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഞാൻ വന്നപ്പോള്‍ മുതല്‍ പ്രിൻസിപ്പാള്‍ അസ്വസ്ഥനായിരുന്നു. സിനിമയുടെ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേക്കും പ്രിൻസിപ്പാള് വിറച്ചുകൊണ്ട് വേദിയിലേക്ക് കയറി പ്രകാശനം ചെയ്തിട്ട് പൊയ്ക്കോ, പടത്തെക്കുറിച്ച് ഒന്നും പറയേണ്ട എന്നു ആക്രോശിച്ചു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. വിളിച്ച് വരുത്തിയുള്ള അപമാനം. എനിക്കേറ്റവും വിഷമം വന്നത് എന്റെ കൂടെ വന്ന ആളുകള്‍ കൂടി അപമാനിക്കപ്പെട്ടല്ലോ എന്നോർത്തപ്പോഴാണ്. ഞാൻ വേദിയില്‍ നിന്നിറങ്ങി തിരികെ പോരാൻ ഒരുങ്ങിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി മാപ്പു പറഞ്ഞു. അവർ ഒന്നടങ്കം പോകരുതെന്ന് അഭ്യർത്ഥിച്ചു. പക്ഷേ പിന്നീട് ആ വേദിയിലേക്ക് തിരികെ ചെല്ലാൻ എനിക്കു തോന്നിയില്ല’- ബിബിൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Post Your Comments