കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും നായകന്മാരായി ‘കുപ്പീന്ന് വന്ന ഭൂതം’ എന്ന പുതിയ ചിത്രമൊരുങ്ങുന്നു. റാഫിയുടെ തിരക്കഥയിൽ ഹരിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ റാഫിയും മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയ നായിക ഷീലയും മുഖ്യവേഷങ്ങളിലെത്തും. കുപ്പീന്ന് വന്ന ഭൂതത്തിൻ്റെ ചിത്രീകരണം പാലക്കാട്, കൊച്ചി, എന്നിവിടങ്ങളിലായി പൂർത്തിയാകും.
ബിജു മത്തായിയുടെ ഉടമസ്ഥതയിലുള്ള ‘വൺ ഡേ ഫിലിംസ്’ എന്ന ബാനർ സംവിധായകൻ ജോഷിയും, ചിത്രത്തിന്റെ ടൈറ്റിൽ മേജർ രവിയും നിർമ്മാതാവ് സാബു ചെറിയാനും ചേർന്ന് ലോഞ്ച് ചെയ്തു. പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി വൺഡേ ഫിലിംസ് എന്ന ബാനർ പ്രകാശനം ചെയ്തു. തുടർന്ന് മേജർ രവിയും, സാബു ചെറിയാനും ചേർന്ന് ‘കുപ്പീന്ന് വന്ന ഭൂതം’ എന്ന നാമകരണം നിർവ്വഹിച്ചു.
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
സംവിധായകൻ ജോഷി ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിനു തുടക്കമായത്. തുടർന്ന് മേജർ രവി ടോമിച്ചൻ മുളകുപാടം, ജോബിനീണ്ടൂർ, റോബിൻ തിരുമല, സന്ധ്യമോഹൻ, സാബു ചെറിയാൻ, നെൽസൺ ഐപ്പ്, സന്തോഷ് പവിത്രം, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
റോബിൻ തിരുമല, സാബു ചെറിയാൻ, ടോമിച്ചൻ മുളകുപാടം, ജോബി ജോർജ്, ഷാഫി, ജിബു ജേക്കബ്, സേതു, ഭീമൻ രഘു, രാജാസാഹിബ്, പ്രിയങ്ക, എന്നിവർ ആശംസകൾ നേർന്നു. കാൾട്ടൺ ഫിലിംസ് കരുണാകരൻ, ഈരാളി, പൊന്നമ്മ ബാബു, അംബികാ മോഹൻ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരുടെയും, അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. സംഗീതം- മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം- രതീഷ് റാം, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, കോ-ഡയറക്ടർ – ഋഷി ഹരിദാസ്, നിർമ്മാണ നിർവ്വഹണം- ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ – വാഴൂർ ജോസ്, നിയാസ് നൗഷാദ്.
Post Your Comments