KeralaLatest NewsNews

മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചരണം : പി വി അൻവറിനെതിരെ പരാതി

അൻവർ നടത്തിയ വർഗീയവാദി, മുസ്‍ലീം വിരോധി പരാമർശങ്ങളാണ് പരാതിക്ക് ആധാരം

തൃശൂർ : മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ച് പി വി അൻവർ എംഎൽഎയ്ക്ക് എതിരെ തൃശൂരിൽ പരാതി. ഇടതുപക്ഷ പ്രവർത്തകനായ കെ കേശവദാസാണ് പരാതി നൽകിയത്. സിപിഎം മലപ്പുറം ജില്ല സെക്രട്ടറി ഇ എൻ മോഹൻദാസിനെതിരെ അൻവർ നടത്തിയ വർഗീയവാദി, മുസ്‍ലീം വിരോധി പരാമർശങ്ങളാണ് പരാതിക്ക് ആധാരം.

read also: കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചു: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ കുറച്ചു നാളുകളായി വിവാദത്തിൽ നിറഞ്ഞു നിൽക്കുകയാണ് അൻവർ. ഇടതു പക്ഷത്തെയും ആഭ്യന്തര വകുപ്പിനെയും പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകൾ തുടർന്നതോടെ ഇടതുപക്ഷത്തിന് അൻവറുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button