Latest NewsFood & CookeryLife StyleHealth & Fitness

കൊളസ്‌ട്രോൾ കുറക്കാൻ വെറും അഞ്ചു മിനിറ്റ് കൊണ്ടൊരു ജ്യൂസ്

ഹൃദയാഘാതവും മറ്റ് ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കുന്ന കൊളസ്‌ട്രോൾ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാൽ മതി. വളരെ ചെലവ് കുറഞ്ഞതാണ് ബീറ്റ് റൂട്ട്. ഇത് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ അരച്ച അത് അരിച്ചെടുത്തു അതിൽ ഒന്നോ രണ്ടോ തുള്ളി നാരങ്ങാ നീര് ചേർത്താൽ രുചികരമായ ബീറ്റ്‌റൂട്ട് ജ്യൂസ് റെഡി. ഇത് ദിവസവും കുടിച്ചാൽ കൊളസ്‌ട്രോൾ മാത്രമല്ല പല രോഗങ്ങളും പമ്പ കടക്കും.

കൊളസ്‌ട്രോൾ കുറയുന്നതിനോടൊപ്പം രക്തക്കുറവ് ( അനീമിയ ) മൂലം വിഷമിക്കുന്നവർക്ക് രക്തം ഉണ്ടാകാനും ഈ ജ്യൂസ് സഹായിക്കുന്നു.വിറ്റാമിൻ എ, സി, കെ, അയൺ ​, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്​ ബീറ്റ്​റൂട്ട് ​. കൊളസ്​ട്രോളും കൊഴുപ്പും ഇല്ലാത്തതാണ്​ പോഷക ഗുണമുള്ള ബീറ്റ്​റൂട്ട് ​ജ്യൂസ്​. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിർത്താനും ഇത്​ സഹായിക്കും.

ഇത് കൂടാതെ കറിവേപ്പിലയരച്ച് ഒരു മുട്ടയുടെ പകുതി വലുപ്പത്തില്‍ ഉരുട്ടി അതിരാവിലെ ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നത് തടയും. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്‌ട്രോള്‍ നന്നായി നിയന്ത്രിക്കാനാകും. ഏലക്കാ പൊടി ജീരക കഷായത്തില്‍ ചേര്‍ത്ത് തുടര്‍ച്ചയായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതുമൂലമുള്ള ശാരീരിക അവശതകള്‍ക്ക് നല്ല ശമനം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button