ന്യൂഡല്‍ഹി: സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ചു മകന് ഷഹീന് സിദ്ദിഖ്. പടച്ചവന് പ്രാര്‍ഥന കേട്ടെന്നായിരുന്നു ഷഹീന് സിദ്ദിഖ് പറഞ്ഞത്. എന്നാല്‍ കോടതി തീരുമാനം വലിയ ആശ്വാസം നല്‍കുന്നതല്ലെന്നും ഷഹീന് മാധ്യമങ്ങളോട് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാനാകില്ല. പ്രതികരിക്കാന്‍ പരിമിതകളുണ്ട്. വക്കീലുമായി സംസാരിച്ചിട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ഷഹീന് പറഞ്ഞു.
Read Also: ഹോട്ടല്‍ മുറിയില്‍ വെച്ച് ഗ്രൂപ്പ് സെക്സിന് നിര്‍ബന്ധിച്ചെന്ന് നടി
നടിയുടെ പീഡന പരാതിയില്‍ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി തടഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നു കോടതി നിര്‍ദേശിച്ചു. 8 വര്‍ഷത്തിനുശേഷമാണ് നടി സിദ്ദിഖിനെതിരെ പൊലീസില്‍ പരാതി നല്‍കിയതെന്നു സിദ്ദിഖിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. സമൂഹമാധ്യമത്തിലൂടെ ഇക്കാലയളവില്‍ നടി നിരന്തരം സിദ്ദിഖിനെതിരെ പരാതി പറഞ്ഞിരുന്നതായി നടിയുടെ അഭിഭാഷക വ്യക്തമാക്കി. നടി പരാതി പറഞ്ഞിട്ടും കേരള സര്‍ക്കാര്‍ 8 വര്‍ഷക്കാലം എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. നടി പരാതി നല്കാന് താമസമുണ്ടായതിനെക്കുറിച്ചും ആരാഞ്ഞു.
Post Your Comments