Latest NewsKeralaNews

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ഹോട്ടല്‍ മുറിയില്‍ വച്ച്‌ ലൈംഗിക അതിക്രമം നടത്തി: നടൻ ബാലചന്ദ്രമേനോനെതിരെ പരാതി

നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ലോഞ്ച് പാഡായ സോനാറില്‍ വിവിധ സംഘടനകളില്‍പ്പെട്ട നാലോ അഞ്ചോ ഭീകരര്‍ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിന് തയ്യാറായി നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവര്‍ക്ക് ഒരു ഗൈഡും ഉള്ളതായാണ് സൂചന. ഇതിനിടെ, ബരാമുള്ളയിലെ ആപ്പിള്‍ തോട്ടത്തില്‍ നിന്ന് രണ്ട് വിദേശ ഭീകരരെ പിടികൂടുകയും ചെയ്തിരുന്നു. വിജയകരവും സമാധാനപരവുമായി ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ അത് ഭീകരവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, 10 വര്‍ഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. സെപ്തംബര്‍ 18നും 25നുമാണ് ആദ്യ രണ്ട് ഘട്ടങ്ങള്‍ നടന്നത്. മൂന്നാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 8നാണ് നടക്കുക. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള തെരഞ്ഞെടുപ്പായതിനാല്‍ ഫലം ബിജെപിയ്ക്ക് ഏറെ നിര്‍ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button