മലപ്പുറം: നിലമ്പൂരില്‍ പി.വി അന്‍വര്‍ എം എല്‍ എയ്ക്ക് എതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചുകൊണ്ട് നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ പൊലീസ് നടപടി. അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യവും പ്രകടനവും നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നിലമ്പൂരില്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Read Also: ബാലചന്ദ്രമേനോന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം: യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസ്
മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്നലെയാണ് നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി മുദ്യാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ‘ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും’ എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധനത്തിനിടെ ഉയര്‍ന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു നിലമ്പൂരിലെ പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനൊടുവില്‍ പിവി അന്‍വറിന്റെ കോലവും കത്തിച്ചിരുന്നു.
അതേസമയം എടവണ്ണയിലും സി പി എം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും ഇന്നലെ സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിലും അന്‍വറിനെതിരെ കൊലവിളി ഉയര്‍ന്നിരുന്നു. ‘നേതാക്കള്‍ക്കെതിരെ തിരിഞ്ഞാല്‍ കൈയും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാല്‍ തിരിച്ചടിക്കും കട്ടായം’ എന്ന കൊലവിളി നടത്തിക്കൊണ്ടായിരുന്നു എടവണ്ണയിലെ സി പി എം പ്രതിഷേധ പ്രകടനം.
Post Your Comments