
വണ്ടാഴി: റോഡരികില്‍ അവശനിലയില്‍ മൂന്ന് വിദ്യാർഥികള്‍. മദ്യം കഴിച്ചതിനെ തുടർന്നാണ് ഒമ്പതാം ക്ലാസുകാരായ ആൺകുട്ടികൾ അവശനിലയിലായത്. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
റോഡരികില്‍ അവശനിലയില്‍ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികള്‍ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ മംഗലം ഡാം പോലീസിനെ വിവരമറിയിച്ചു. ഉടൻതന്നെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെയും വയർ കഴുകി. ആരുടെയും നില അപകടകരമല്ലെന്ന് മംഗലംഡാം പോലീസ് അറിയിച്ചു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് ഏഴ് വിദ്യാർഥികള്‍ ചേർന്ന് കഴിക്കുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മംഗലംഡാം പോലീസും ആലത്തൂർ എക്സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി
Post Your Comments