കാലുകൾക്ക് നമ്മൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധകൊടുക്കാറില്ല. എന്നാൽ ഈ അശ്രദ്ധ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ എത്തിയ്ക്കുന്നത്. ഉദാഹരണമായി കാലുകള്‍ വിണ്ടുകീറുന്നത് സാധാരണയാണ്. എന്നാല്‍ തൈറോയ്ഡ് സംബന്ധിച്ച രോഗത്തിനുള്ള മുന്നറിയിപ്പ് കൂടിയാവാം ഈ ലക്ഷണങ്ങള്‍.
ചെറുപ്പക്കാരിൽ തള്ളവിരലിൽ ഇടയ്ക്കിടയ്ക്ക് തരിപ്പ് അനുഭവപ്പെടാറുണ്ടെങ്കിൽ അത് ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണ്. ഇത് വര്‍ദ്ധിക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം. നഖങ്ങളിലെ ഏതെങ്കിലും തരത്തില്‍ കറുത്ത കുത്തുകളോ വരകളോ ഉണ്ടെങ്കിൽ മെലനോമ എന്ന രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാകാം.
കൂടാതെ കാലിലെ സന്ധികളിലും പേശികളിലും വേദന അനുഭവപ്പെടുകയാണെങ്കിലും ശ്രദ്ധിക്കണം. റുമാറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ സൂചനയാകാൻ സാധ്യതയുണ്ട്. കാലിന്റെ അറ്റം പൊട്ടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. കാരണം രക്തചംക്രമണ വ്യവസ്ഥയിലും നാഡീവ്യവസ്ഥയിലും ഉള്ള വ്യതിയാനങ്ങള്‍ ആണ് ഇതിന് കാരണം.
Leave a Comment