ഷിരൂർ : കനത്തമഴയിൽ ലോറിയോടെ കാണാതായത അർജുന് വേണ്ടി രണ്ടു മാസത്തിൽ അധികം നാൾ പരിശോധകർക്കൊപ്പം നിന്ന മനാഫിനെ പ്രശംസിച്ച് നടൻ ജോയ് മാത്യു. ഗംഗാവാലി പുഴയ്‌ക്ക് വിട്ടു കൊടുക്കാതെ അർജുനെ തിരികെ എത്തിക്കാൻ രാപകലില്ലാതെ ശ്രമിച്ച മനാഫ് സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുതിയ പര്യായപദം എന്നാണു ജോയ് മാത്യു കുറിച്ചത്.
‘ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുതിയ പര്യായപദം മനാഫ് ‘ ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
read also:തിളച്ചപാല്‍ ദേഹത്ത് വീണ് ഒരുവയസുകാരൻ മരിച്ചു
കാണാതായി 71-ാം നാളാണ് അർജുൻ ഓടിച്ച ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ കണ്ടെത്തിയ മൃതദേഹം അർജുന്റേതു തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തും.
‘പലരും ഇട്ടിട്ട് പോയെങ്കിലും തനിക്കത് തോന്നിയില്ല, അന്ത്യകര്‍മ്മം ചെയ്യാനെങ്കിലും അവനെ കിട്ടണമെന്നുണ്ടായിരുന്നു. അതിനുള്ള ശക്തിയില്ല. ടിവിയിലൂടെ കാണുന്നുണ്ടാവും. മകനെ വീട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു. ഇങ്ങനെയെങ്കിലും എത്തിച്ചു’- മനാഫ് വൈകാരികമായി പ്രതികരിച്ചു.
Leave a Comment