ബയ്റുത്ത്: ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ 558 പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബയ്റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പതിനായിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുപേക്ഷിച്ചു പലായനം നടത്തുകയാണ്.
ലെബനനില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മനുഷ്യക്കുരുതിയാണ് തിങ്കളാഴ്ച ഉണ്ടായത്. 558 പേർ കൊല്ലപ്പെട്ടത് കൂടാതെ രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അബിയദ് പറഞ്ഞു. കൊല്ലപ്പെട്ടതില്‍ 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടുന്നതായും അദ്ദേഹം അറിയിച്ചു.
Post Your Comments