അച്ഛന്‍ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയ 15-കാരനെ കണ്ടെത്തി

പാലക്കാട്: കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി. പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

Read Also: ഇന്ത്യയിൽ ട്രെയിൻ അട്ടിമറി ശ്രമങ്ങൾ, ഏറ്റവും ഒടുവിൽ സൈനികരും ആയുധങ്ങളുമായി ട്രെയിൻ എത്തുന്ന ട്രാക്കിൽ സ്ഫോടക വസ്തുക്കൾ

കൊല്ലങ്കോട് സീതാര്‍കുണ്ട് സ്വദേശിയായ 10 ക്ലാസുകാരനാണ് അച്ഛന്‍ വഴക്ക് പറഞ്ഞതിന് കത്തെഴുതിവെച്ച് വീട് വിട്ട് പോയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയില്‍ കുട്ടിയെ കണ്ടില്ല. വീട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.

അച്ഛന്‍ വഴക്ക് പറഞ്ഞതിനാലാണ് പോകുന്നതെന്നാണ് നോട്ടുബുക്കില്‍ എഴുതിയത്. വണ്ടി കവലയില്‍ വെക്കാമെന്നും അമ്മയുടെ ബാഗില്‍ നിന്ന് 1000 രൂപയും എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയെ വിളിക്കാമെന്നും കത്തിലുണ്ടായിരുന്നു.

 

Share
Leave a Comment