KeralaLatest NewsNews

തൃശൂരിലെ തോല്‍വിക്ക് മുഖ്യകാരണം പൂരം അല്ലെന്ന കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ട് തള്ളി മുരളീധരന്‍

കോഴിക്കോട്: തൃശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരന്‍. തൃശൂരില്‍ മത്സരിക്കാന്‍ ചെന്നതാണ് ഞാന്‍ ചെയ്ത തെറ്റെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം മാറാന്‍ തയ്യാറാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍ പറയുന്നു. യുഡിഎഫിന്റെ പരാജയത്തിന് പല കാരണങ്ങളുമുണ്ട്. അതില്‍ ഒന്നാണ് തൃശൂര്‍ പൂരമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കൊല്ലങ്കോട് നിന്ന് കാണാതായ അതുലിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തൃശൂരിലെ തോല്‍വിക്ക് മുഖ്യകാരണം പൂരം അല്ലെന്ന കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ട് മുരളീധരന്‍ തള്ളി. കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുപറ്റി എന്ന ബോധ്യപ്പെട്ട സാഹചര്യത്തില്‍ റിപ്പോര്‍ട്ട് കാണണമെന്നില്ല. ഇത്തരം റിപ്പോര്‍ട്ടുകളില്‍ അടുത്തുനിന്നും നടപടിയെടുത്തു കണ്ടിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. പൂരം കലക്കിയതുകൊണ്ട് മെച്ചം കിട്ടിയത് ബിജെപിക്കാണെന്ന് അദ്ദേഹം പറയുന്നു.

 

തോവിയില്‍ ആരെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ലെന്നും അതില്‍ എന്താണ് റിപ്പോര്‍ട്ട് എന്ന് അന്വേഷിക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സംഘടന ദൗര്‍ബല്യം കൊണ്ട് പാര്‍ട്ടി പരാജയപ്പെട്ടിട്ടെങ്കില്‍ അതിന്റെ മെച്ചം കിട്ടേണ്ടത് എല്‍ഡിഎഫിന്‍ ആയിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

തൃശൂരിലേക്ക് താന്‍ ആഗ്രഹിച്ചു നടത്തിയ മാറ്റമല്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ മാറി. സിറ്റിംഗ് എന്ന നിലയില്‍ മികച്ച പ്രകടനം വടകരയില്‍ കഴിച്ചവച്ചിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. ടി എന്‍ പ്രതാപന്‍ മത്സരത്തില്‍ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത് തോല്‍വിക്ക് കാരണമായെന്നാണ് കെപിസിസി ഉപസമിതി റിപ്പോര്‍ട്ട്. പ്രതാപന്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തിയതാണ് പരാജയ കാരണങ്ങളില്‍ മുഖ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button