Latest NewsNewsIndia

ഓട്ടോ ഡ്രൈവര്‍ പണം വാങ്ങുന്നത് സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് വഴി

ചിത്രം വൈറലായതോടെ ഡിജിറ്റല്‍ ഇന്ത്യയുടെ മാജിക്ക് എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി

ബെംഗളൂരു: ഓട്ടോ കൂലി വാങ്ങുന്നതിനായി ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് വഴി പണം സ്വീകരിക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വൈറല്‍ ചിത്രം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും പങ്കുവച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുടെ മാജിക്കെന്ന് റെയില്‍വേ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Read Also: സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പൊലീസിനെതിരെ ഗൂഢാലോചന നടത്തി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 2016ല്‍ ആരംഭിച്ച യുപിഐ പുതിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യ ഒരു ഓട്ടോ യാത്രയ്ക്ക് പണം നല്‍കുന്നത് പോലെ ദൈനംദിന ഇടപാടുകള്‍ പോലും അനായാസം ആക്കിയിട്ടുണ്ട്.

യുപിഐ വന്നതോടെ പേയ്മെന്റുകള്‍ വളരെ എളുപ്പമായി എന്ന് കുറിച്ചാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. വിശ്വജീത്ത് എന്നയാളാണ് എക്‌സില്‍ ആദ്യം ഈ പോസ്റ്റ് പങ്കുവെച്ചത്.

ബെംഗളൂരു ഇന്ത്യയുടെ ടെക്‌സിറ്റിയാണെന്ന് പറയുന്നത് വെറുതെയല്ലെന്നാണ് എക്‌സ് പോസ്റ്റില്‍ ഒരു ഉപയോക്താവ് കുറിച്ചത്. ഇതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ മാജിക്, ഓട്ടോ ഡ്രൈവര്‍ കൂടുതല്‍ ഡിജിറ്റലാകുന്നുവെന്നും കാലത്തിനൊപ്പമുള്ള മാറ്റമാണെന്നത് ഉള്‍പ്പടെയുള്ള കമന്റുകളാണ് പോസ്റ്റില്‍ നിറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button