കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു. രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ അധികാരമേറ്റതിന് പിന്നാലെയാണ് ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.
പാർലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുന്ന പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ അനുര കുമാര ദിസനായകെ ഒപ്പുവച്ചു. പൊതുതിരഞ്ഞെടുപ്പ് തീയതിയും അദ്ദേഹം പ്രഖ്യാപിച്ചു.
നവംബർ 14 നാണ് പൊതുതിരഞ്ഞെടുപ്പ്. കാലാവധി അവസാനിക്കാൻ 11 മാസം ശേഷിക്കെയാണ് പാർലമെന്റ് പിരിച്ചുവിട്ടത്. 2020 ഓഗസ്റ്റിലാണ് രാജ്യത്ത് ഒടുവിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്.
Post Your Comments