Latest NewsIndiaNews

‘വെടിവെച്ചാല്‍ ഷെല്ലുകള്‍ ഉപയോഗിച്ച് മറുപടി, ഇത് മോദി സർക്കാരാണ്’: പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ

പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും അമിത് ഷാ

കശ്മീർ: ഭീകരവാദികളേയും കല്ലെറിയുന്നവരേയും ജയില്‍ മോചിതരാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഞായറാഴ്ച ജമ്മുവിലെ നൗഷേരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫറൂഖ് അബ്ദുള്ള ജമ്മു മലനിരകളിലെ ഭീകരവാദത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇത് മോദി സർക്കാരാണ്. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഇത് തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

read also: യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബ്

സർക്കാർ രൂപവത്കരണത്തിന് ശേഷം ഭീകരവാദികളേയും കല്ലെറിയുന്നവരേയുമൊക്കെ ജയില്‍ മോചിതരാക്കുകയാണ് നാഷണല്‍ കോണ്‍ഫറൻസ്- കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടത്. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഒരു ഭീകരവാദിയേയും മോചിപ്പിക്കില്ല. ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണവുമില്ലെന്നാണ് രാഹുല്‍ ഗാന്ധിയോടും ഫറൂഖ് അബ്ദുള്ളയോടും പറയാനുള്ളത്. യുവാക്കളെ സിംഹങ്ങളെന്ന് വിശേഷിപ്പിച്ച അമിത് ഷാ അവരോടാണ് തനിക്ക് സംസാരിക്കേണ്ടതെന്നും പാകിസ്താനോടല്ലെന്നും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button