Latest NewsNewsIndia

ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തി, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ

ഷിരൂര്‍: ഗംഗാവലിപ്പുഴയില്‍നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയെന്ന് മുങ്ങള്‍വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. രണ്ടു ടയറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ തന്നെയാണോ എന്നറിയില്ലെന്നും മല്‍പെ പറഞ്ഞു. നാവികസേന നിര്‍ദേശിച്ച മൂന്നു പോയിന്റുകളില്‍ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റര്‍ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മല്‍പെ പറഞ്ഞത്.

Read Also: ജെന്‍സന്റെ വീട്ടുകാര്‍ ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള വാര്‍ത്ത സംബന്ധിച്ച് പ്രതികരണവുമായി ശ്രുതി

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ശനിയാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ഈശ്വര്‍ മല്‍പെയും സംഘവും പുഴയിലിറങ്ങി തിരച്ചില്‍ നടത്തുകയാണ്. നേരത്തെ പുഴയില്‍നിന്ന് അക്കേഷ്യ മരക്കഷണങ്ങള്‍ മല്‍പെ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ ലോറിയില്‍ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.

കാലാവസ്ഥ അനുകൂലമായതില്‍ വലിയ പ്രതീക്ഷയിലാണെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ വേലിയേറ്റ സമയത്ത് പുഴയില്‍ അല്‍പം വെള്ളം കൂടുതലുണ്ടായിരുന്നെങ്കിലും പിന്നീട് കാലാവസ്ഥ അനുകൂലമായി. വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തുണ്ടെന്നും അഞ്ജു പറഞ്ഞു.

നാവിക സേന നിര്‍ദേശിച്ച മൂന്നു പ്രധാന പോയന്റുകളിലാണ് തിരച്ചില്‍ നടത്തുന്നത്. കാര്‍വാറില്‍നിന്ന് എത്തിച്ച ഡ്രജര്‍ ഉപയോഗിച്ചാണ് തിരച്ചില്‍. വെള്ളിയാഴ്ച ഡ്രജര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തിരച്ചില്‍ നടത്താനാണ് ഡ്രജര്‍ കമ്പനിയുമായുള്ള കരാര്‍. ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെക്ക് അനുമതി നല്‍കിയിരുന്നു. വൈകീട്ട് ആറു വരെയാണ് തിരച്ചില്‍ നടത്തുക. അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് കരുതുന്ന ലോഹസാന്നിധ്യം കണ്ട സ്ഥലം അടയാളപ്പെടുത്തി മണ്ണ് നീക്കാന്‍ കഴിയും വിധമാണ് ഡ്രജര്‍ സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസമാണ് അര്‍ജുന്റെ സഹോദരിയും ഷിരൂരില്‍ എത്തിയത്. ഇത് അവസാന ശ്രമമാണെന്നും ലോറി കണ്ടെത്താനായില്ലെങ്കില്‍ ദൗത്യം അവസാനിപ്പിക്കേണ്ടി വരുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും ഉത്തര കന്നഡ കലക്ടര്‍ എം.ലക്ഷ്മിപ്രിയയും വ്യക്തമാക്കി. ജൂണ്‍ 16നാണ് മണ്ണിടിച്ചിലില്‍ ലോറിയുമായി അര്‍ജുനെ കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button