Latest NewsKeralaNewsCrime

വാടക തർക്കം : കടയുടമയെ വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു

വര്‍ഗീസ് രണ്ട് വര്‍ഷമായി റോസ് ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു

തൃശൂർ: വാടക സംബന്ധിച്ച തര്‍ക്കത്തിനിടെ കടയുടമയെ വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശനി ഉച്ചയോടെ ചാലക്കുടിയിലാണ് സംഭവം. എറണാകുളം സ്വദേശിയുമായ അലഷ്യകോടത്ത് വീട്ടില്‍ മില്‍ട്ടന്(46) ആണ് വെട്ടേറ്റത്. മേലൂര്‍ സ്വദേശി കൂരന്‍ വീട്ടില്‍ വര്‍ഗീസ്(72) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

read also; യുവതിയുടെ മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിൽ, മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം

നോര്‍ത്ത് ജങ്ഷനില്‍ മില്‍ട്ടന്റെ ഉടമസ്ഥതിയുള്ള കടമുറി വാടകക്കെടുത്ത വര്‍ഗീസ് രണ്ട് വര്‍ഷമായി റോസ് ഒപ്റ്റിക്കല്‍സ് എന്ന കണ്ണട വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. ഒമ്പത് മാസമായി വര്‍ഗീസ് വാടക നല്‍കിയിരുന്നില്ല. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം മില്‍ട്ടന്‍ കടമുറി മറ്റൊരു താഴിട്ട് പൂട്ടി. വാക്കേറ്റത്തിനിടെ വര്‍ഗീസ് കയ്യില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച്‌ മില്‍ട്ടനെ വെട്ടി. മില്‍ട്ടന് ചെവിക്ക് മുറിവേറ്റിട്ടുണ്ട്. ഇയാള്‍ക്കൊപ്പം വന്ന ബന്ധു സേവ്യറിനും പരിക്കുണ്ട്. വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വര്‍ഗീസിനെ നാട്ടുകാര്‍ വരുതിയിലാക്കി കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button