പെൺസുഹൃത്തിന്റെ വീടിന് മുന്നിലെത്തി തീകൊളുത്തി ആത്മഹത്യാ ശ്രമം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം: സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്.

യുവതിയുടെ വീടിന് മുന്നിൽവച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
Leave a Comment