Latest NewsKeralaNews

നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം: പരിശോധനയില്‍ മൂന്ന് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം:  കുളത്തൂരില്‍ ദേശീയപാതയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സര്‍വ്വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റര്‍ ആണ് മരിച്ചത്. കഴക്കൂട്ടം അസി കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി.

Read Also: കൊല്ലത്ത് യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയ സംഭവം: കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല

രാവിലെ റോഡിലൂടെ നടന്നുപോയവര്‍ ദുര്‍ഗന്ധം എവിടെ നിന്നാണെന്ന് നോക്കിയപ്പോഴാണ് കാറിനുള്ളില്‍ ഒരാളെ കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. പരിശോധനകള്‍ക്കൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. അതേസമയം, കാറും പീറ്ററിന്റെ ഉടമസ്ഥതയിലുള്ളതാണ്. എങ്ങനെയാണ് മരണം സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ വ്യക്തമാകൂ. സ്വാഭാവിക മരണമല്ല എന്നാണ് മനസ്സിലാകുന്നത്. മൃതദേഹത്തില്‍ പാടുകളുണ്ട്. അതിലൊരു വ്യക്തത പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ അറിയാന്‍ കഴിയൂ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button