നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. വിചാരണ നീണ്ടുപോകുന്നതിനാലാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് ഒഖെ, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ഒരാഴ്ചയ്ക്കകം വിചാരണക്കോടതി തീരുമാനിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
read also: സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ വാറിന്റെ റിലീസ് 2026 മാർച്ച് 20 ന്
ഏഴരവര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നും പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.
വിചാരണ അവസാനിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉന്നയിച്ച കോടതി എങ്ങനെയാണ് വിചാരണ മുന്നോട്ട് പോകുന്നതെന്നും 90 ദിവസത്തിലധികം ഉദ്യോഗസ്ഥനെ വിസ്തരിച്ചോയെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. എട്ടാംപ്രതിയുടെ അഭിഭാഷകന്‍ വിചാരണ നീട്ടുന്നുവെന്നായിരുന്നു ഈ ചോദ്യത്തിന് സര്‍ക്കാരിന്റെ മറുപടി.
Leave a Comment