KeralaLatest NewsNews

‘സ്വര്‍ണം പൂശിയ ഭക്ഷണ സാധനങ്ങളാണോ വയനാട്ടില്‍ വിളമ്പിയത്’: പി എം എ സലാം

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മൃതദേഹം മറവ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന് പിഎംഎ സലാം. സര്‍ക്കാരിന്റെ കണക്ക് കൃത്യമാണെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും പുരുഷന്മാര്‍: റിപ്പോര്‍ട്ട്

വാര്‍ത്തയോടുള്ള റവന്യൂ വകുപ്പിന്റെ വിശദീകരണം സര്‍ക്കാരിനെ കൂടുതല്‍ പരിഹാസ്യരാക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തകരുടെയും സൗജന്യമായി സഹായിച്ചവരുടെയും പേരില്‍ പണം എഴുതിയെടുക്കുകയാണ് സര്‍ക്കാര്‍. ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ള നടത്തുകയാണെന്നും സര്‍ക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സലാം പറഞ്ഞു.

ക്യാമ്പിലുളളവരുടെ വസ്ത്രങ്ങള്‍ക്ക് 11 കോടി രൂപ. ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ വസ്ത്രം നല്‍കിയാലും ഈ കണക്ക് ശരിയാവില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു. ക്യാമ്പുകളില്‍ ഭക്ഷണത്തിന് 8 കോടി രൂപയാണെന്നും സ്വര്‍ണംപൂശിയ ഭക്ഷണ സാധനങ്ങളാണോ സര്‍ക്കാര്‍ അവിടെ വിളമ്പിയതെന്നും അദ്ദേഹം പരിഹസിച്ചു

അത്യന്തം വൈകാരികമായി അല്ലാതെ പ്രതികരിക്കാനാവില്ല. സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍ പോലും ദുരിതബാധിതര്‍ക്കായി നിറമനസ്സോടെ നല്‍കിയ കുരുന്നു മനസ്സുകളുടെ ആര്‍ദ്രതയെ പോലും പുഛിക്കുന്ന കൊടുംക്രൂരതയാണ് സര്‍ക്കാര്‍ കാണിച്ചതെന്നും സലാം പറഞ്ഞു.

പണം തട്ടാനുള്ള വൃത്തികെട്ട ഏര്‍പ്പാടുകളുമായി മുന്നോട്ടു പോയാല്‍ സര്‍ക്കാറുമായി സഹകരിക്കാന്‍ പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തില്‍ നിയമപരമായും രാഷ്ട്രീയമായും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button