ചേര്‍ത്തല: യുപി സ്‌കൂളിലെ ഓണഘോഷ പരിപാടിക്ക് കള്ള് കുടിച്ച് എത്തിയ വിദ്യാര്‍ത്ഥിയെ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ 13ന് പള്ളിപ്പുറം തൈക്കാട്ടുശ്ശേരിയിലാണ് സംഭവം. നാലു കുട്ടികളാണ് പള്ളിച്ചന്ത ഷാപ്പിലെത്തി കള്ള് വാങ്ങിയത്. തുടര്‍ന്ന് പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഒരു കുപ്പി അകത്താക്കിയ ശേഷം ബാക്കി ബാഗിലാക്കി സ്‌കൂളില്‍ എത്തി. അവശനിലയിലായ കുട്ടികളില്‍ ഒരാളെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യം മെച്ചപ്പെട്ടതോടെ കുട്ടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
Read Also: ഇന്ത്യന്‍ ഓഹരി വിപണിക്ക് ചരിത്ര നേട്ടം; 470.51 ലക്ഷം കോടി കടന്ന് വിപണി മൂല്യം
കുട്ടിക്ക് കള്ള് നല്‍കിയ രണ്ട് ഷാപ്പ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാപ്പിന്റെ ഉടമകള്‍ക്കെതരെയും കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ എക്‌സൈസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. ശാസ്ത്രീയ പരിശോധനയടക്കം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Leave a Comment