കൊല്ലം: വൃദ്ധയെ കൊല്ലത്ത് അതിക്രൂരമായി പീഡിപ്പിച്ചു. 73കാരി നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. നിവർന്ന് നിൽക്കാൻ പോലും ശേഷിയില്ലാത്ത വയോധികയെ ആണ് പീഡിപ്പിച്ചത്.
ക്രൂരമായി മർദ്ദിച്ച ശേഷം ശബ്ദം ഉണ്ടാക്കാതിരിക്കാനായി കൈ വായയിൽ തിരുകി കയറ്റി. സംഭവത്തിൽ തങ്കശ്ശേരി കുളപ്പറമ്പ് ജോമോൻ വില്ലയിൽ ജോസഫിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. വയോധിക ഇപ്പോഴും ശാരീരികമായ അവശതകൾ നേരിടുന്നു എന്ന് കൊല്ലം വെസ്റ്റ് സി ഐ ഫയാസ് പറഞ്ഞു.
വയോധിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരി ഉപയോഗിക്കുന്ന ആൾ ആണ് ജോസഫ്. ഇയാൾ നേരത്തെയും ലഹരി കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Post Your Comments