Latest NewsIndiaNews

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മുങ്ങി മരിച്ചത് എട്ടു പേര്‍: രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം അനുവദിക്കുക

അഹമ്മദാബാദ്: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേര്‍ മുങ്ങി മരിച്ചു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മേസ്വോ നദിയിലാണ് ഗണേശ വിഗ്രഹവുമായി ഇറങ്ങിയ വാസനാ സോഗ്തി ജില്ലയില്‍നിന്നുള്ളവർ അപകടത്തിൽപ്പെട്ടത്.

read also: ബെവ്‌കോയില്‍ സമയം കഴിഞ്ഞും പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന: ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം

മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം അനുവദിക്കുക.

shortlink

Post Your Comments


Back to top button