കൃത്യമായി മസാജ് ചെയ്യാനറിയാത്തവരുടെ അടുത്ത് പോയി മസാജ് ചെയ്ത യുവതിക്ക് സംഭവിച്ചത് ജീവിതത്തിൽ ഒരിക്കലും ചലിക്കാനാവാത്ത അവസ്ഥ. കാല്‍വേദന മാറുന്നതിന് വേണ്ടിയാണ് ഈ യുവതി മസ്സാജ് പാര്‍ലറില്‍ എത്തിയത്. എന്നാല്‍ അതിന് ശേഷം സംഭവിച്ചത് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന അവസ്ഥയാണ് . ഇവരുടെ തുടയെല്ല് പൊട്ടിയതും കണങ്കാലിന് പൊട്ടലേറ്റതും എല്ലാം ഇവരെ വളരെയധികം പ്രശ്‌നത്തിലാക്കി.46 വയസ്സുള്ള പ്രാണം എന്ന യുവതിക്കാണ് ഇത്തരത്തില്‍ സംഭവിച്ചത്.
ഡോ.ഹാപ്പി എന്ന മസ്സാജ് പാര്‍ലറില്‍ ആണ് യുവതി മസ്സാജ് ചെയ്യുന്നതിനായി എത്തിയത്. അതും ഇടത്തേ കാലിലുണ്ടായ വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു സാഹസത്തിന് ഇവര്‍ മുതിര്‍ന്നത്. അവരുടെ ഇടത്തേ കാലിനായിരുന്നു പൊട്ടലുണ്ടായിരുന്നത്. എന്നാല്‍ അതിന് ശേഷം ഇവരുടെ കാല്‍ സ്ഥിരമായി അനക്കാന്‍ പറ്റാത്ത അവസ്ഥയിലായി മാറി.തെറാപ്പിസ്റ്റ് വളരെ ക്രൂരമായി മസ്സാജ് ചെയ്തതാണ് ഇവരുടെ കാല്‍ പ്രശ്‌നത്തിലായത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇത്തരം ഒരു അവസ്ഥയുണ്ടായത്. ഇപ്പോള്‍ അവര്‍ വീല്‍ചെയറിലാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. ഏകദേശം ഒരു മണിക്കൂറിലധികം ആണ് ഈ മസ്സാജ് ചെയ്യുന്നതിന് ഇവര്‍ എടുത്തത്. അതിന്റെ ഫലമായി ഇവരുടെ രണ്ട് കാലും തളരുകയും എണീക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ സ്ത്രീ വേദന കൊണ്ട് കിടന്ന് പുളഞ്ഞപ്പോഴും മസ്സാജ് ചെയ്യുന്ന വ്യക്തി വിടാന്‍ തയ്യാറല്ലായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ആണ് ഈ മസ്സാജ് ഇയാള്‍ ചെയ്തത്.
Post Your Comments