11-കാരിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ. മഹാരാഷ്‌ട്രയിലെ ബീഡ് സിറ്റിയിലാണ് അതിക്രമം. 30-കാരനായ അധ്യാപകനായ വീട്ടില്‍ ട്യൂഷനെത്തിയ കുട്ടിയെ പീഡിപ്പിച്ചത്. മറ്റ് വിദ്യാർത്ഥികള്‍ പോയതിന് ശേഷമാണ് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നത്.
read also: സ്‌കൂളിന്റെ ഡോര്‍മെട്രിയില്‍ തീപിടിത്തം: 17 കുട്ടികള്‍ പൊളളലേറ്റ് മരിച്ചു
മൂന്നുമാസമായി കുട്ടി നിരന്തര പീഡനത്തിനിരയായിരുന്നു. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം വീട്ടുകാർ അറിയുന്നത്. പീഡിപ്പിച്ച ശേഷം വിവരം പുറത്തുപറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
Leave a Comment