Latest NewsKeralaNews

യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

പീരുമേട് : പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.
പുത്തന്‍വീട്ടില്‍ അഖില്‍ ബാബുനെ(31) വീടിന്റെ സമീപത്തായി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെയും സഹോദരനെയും പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യംചെയ്തുവരുകയാണ്.

Read Also: വാര്‍ധക്യം തടയുന്ന ചികിത്സ കണ്ടുപിടിക്കാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍

ചൊവാഴ്ച രാത്രിയിലാണ് അഖിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കവുങ്ങില്‍ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

മദ്യപാനവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം അസ്വാരസ്യങ്ങള്‍ ഉള്ളതായി സമീപവാസികളില്‍ നിന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ചൊവാഴ്ചയും സമാനമായ രീതിയില്‍ ബഹളം കേട്ടിരുന്നു. വഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ മരണം സംഭവിച്ചതാകാം എന്നാണു പോലീസ് നിഗമനം. ശ്വാനസേന, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button