KeralaLatest NewsNews

സിനിമാ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ പി സതീദേവി

 

തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവിടങ്ങളില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മീഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മീഷന്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാല്‍ അത് പ്രാബല്യത്തില്‍ വരുത്താന്‍ ഇടപെടല്‍ നടത്തുമെന്നും സതീദേവി പറഞ്ഞു.

Read Also: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

അതേസമയം,ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് ഹൈക്കോടതി രൂപീകരിച്ചു. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹര്‍ജികള്‍ കേള്‍ക്കുകയെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടുന്നതിനിതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷന്‍ ബെഞ്ച് തീരുമാനം പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button