‘വിക്കറ്റ് നമ്പര്‍ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’: സോഷ്യൽ മീഡിയ പോസ്റ്റുമായി പിവി അന്‍വര്‍

പരാതി പിന്‍വലിച്ചാല്‍ സര്‍വീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും

മലപ്പുറം: പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത വാർത്ത വന്നതിനു പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റുമായി പിവി അന്‍വര്‍ എംഎല്‍എ. വിക്കറ്റ് നമ്പര്‍ 1., ഒരു പുഴുക്കുത്ത് പുറത്തേക്ക് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്. എസ്പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിവി അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി.

read also; ഗുരുതരാവസ്ഥയിലുള്ള ആളെ ആംബുലന്‍സില്‍ നിന്ന് ഡ്രൈവര്‍ പുറത്തേക്ക് എറിഞ്ഞു, ഭാര്യയെ ബലാത്സംഗം ചെയ്തു

പിവി അന്‍വറിന്റെ കുറിപ്പ്‌

‘എംഎല്‍എ എനിക്കൊരു സഹായം ചെയ്യണം. പരാതി പിന്‍വലിച്ചാല്‍ സര്‍വീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25ാം വയസ്സില്‍ സര്‍വീസില്‍ കയറിയതാണ്. ആരോഗ്യവും ആയുസ്സുമുണ്ടെങ്കില്‍ ഡിജിപി ആയി വിരമിക്കാം. സഹായിച്ചാല്‍ എന്നും കടപ്പെട്ടവനായിരിക്കും’ എന്നായിരുന്നു സുജിത് പറഞ്ഞത്. ജില്ലാ പൊലീസ് അസോസിയേഷന്‍ യോഗത്തില്‍, എസ് ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനു പിവി അന്‍വറിനെ സുജിത് ദാസ് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്. വീഡിയോ വിവാദമായതിന് പിന്നാലെ സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു.

Share
Leave a Comment