കോഴിക്കോട് : തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസില്‍ പ്രതികരണവുമായി നടന്‍ സുധീഷ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടിയുടെ ആരോപണത്തില്‍ വിശദമായി മറുപടി പറയും. ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും സുധീഷ് വിശദീകരിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം.
കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനും എതിരെയും കേസ് എടുത്തത്. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരുമിച്ച് യാത്ര ചെയ്യാം ടൂറ് പോകാമെന്ന് പറഞ്ഞ് സുധീഷ് തന്നെ ഫോണില്‍ വിളിച്ചുവെന്നാണ് നടിയുടെ ആരോപണം.
Post Your Comments