തിരുവനന്തപുരം: സിപിഎം മുന്നറിയിപ്പുകള്‍ പരസ്യമായി തള്ളിക്കൊണ്ടുള്ള പിവി അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ കടുത്ത വെട്ടിലായി ആഭ്യന്തരവകുപ്പും പാര്‍ട്ടിയും. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ ഭരണകക്ഷി എംഎല്‍എ വിമര്‍ശിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകള്‍ വരെ ചോര്‍ത്തി എന്ന അന്‍വറിന്റെ തുറന്ന് പറച്ചില്‍ ഇടത് കേന്ദ്രങ്ങളില്‍ ഉണ്ടാക്കുന്നത് വലിയ അമ്പരപ്പാണ്.
Read Also: അട്ടപ്പാടി വനമേഖലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും അന്‍വറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. ആരോപണ ശരങ്ങള്‍ മുഴുവന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെയാണ്. രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണ്. മുഖ്യമന്ത്രിയെ തൊടുന്നില്ലെങ്കിലും അന്‍വറിനറെ കല്ലുകള്‍ കൊള്ളുന്നത് പിണറായിക്ക് തന്നെ. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞു. തലപ്പത്ത് അധോലോക ബന്ധമുള്ളവരാണെന്ന് തുറന്ന് പറയുന്നത് ഭരണപക്ഷത്തെ എംഎല്‍എ തന്നെയായതിനാല്‍ വിശദീകരിക്കാന്‍ പാര്‍ട്ടി പാടുപെടും.
അജിത് കുമാറിനെതിരെ അന്‍വറിന്റെ പ്രധാന ആരോപണം ഫോണ്‍ ചോര്‍ത്തലാണ്. പക്ഷേ ആരോപണം ഉന്നയിക്കാന്‍ അന്‍വറും സമ്മതിക്കുന്നത് താനും ഫോണുകള്‍ ചോര്‍ത്തി എന്ന്. ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കമുള്ള ഫോണുകള്‍ എങ്ങിനെ ഒരു എംഎല്‍എക്ക് ചോര്‍ത്താനാകുമെന്നതാണ് പ്രധാന ചോദ്യം. ഇത്രയേറെ ആരോപണം ഉന്നയിക്കാന്‍ അന്‍വറിന് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയങ്ങളും ബാക്കിയാണ്. സുജിത് ദാസിനെതിരായ നടപടിയില്‍ എല്ലാം ഒതുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇനിയും അജിത് കുമാറിനെ തൊടുമോ. ശശിക്കെതിരെ പാര്‍ട്ടി നീക്കമെന്താകും. ആഭ്യന്തരവകുപ്പിന് കുറ്റപത്രം നല്‍കിയ അന്‍വറിനെയും ഇനിയും തൊടുമോ നിര്‍ണ്ണായക രാഷ്ട്രീയ നടപടികളില്‍ ആകാക്ഷയാണ് ബാക്കി.
Post Your Comments