KeralaLatest NewsNews

മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

കഴിഞ്ഞ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയാണ് മുക്കം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

read also: നടിയെ പീഡിപ്പിച്ച കേസ്: മുകേഷ് എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് കോടതി

അംഗനവാടി ടീച്ചർക്ക് തോന്നിയ സംശയമാണ് സംഭവം പുറത്തറിയിച്ചത്. പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അംഗനവാടി ടീച്ചർ സംസാരിച്ചതോടെയാണ് കാര്യങ്ങൾ തിരിച്ചറിയുകയായിരുന്നു. തുടർന്ന് കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ കാര്യങ്ങൾ അറിയിക്കുകയും പിന്നീട് പൊലീസിന് പരാതി കൈമാറുകയുമായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button