കൊച്ചി : 2009 ല്‍ ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ പരാതിയിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിന്റെ സാക്ഷി മൊഴി രേഖപ്പെടുത്തി. കേസില്‍ നിർണായക മൊഴിയാണിത്. എറണാകുളം തമ്മനത്തുള്ള ജോഷി ജോസഫിന്റെ വീട്ടിലെത്തിയാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്.
രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. തുടർന്ന് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
read also: മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
സംവിധായകൻ രഞ്ജിത്ത് ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്.
തനിക്ക് നേരിട്ട മോശം അനുഭവം ഉടനെ തന്നെ ജോഷി ജോസഫിനെ നടി അറിയിച്ചു. നടിയുടെ അവസ്ഥ മനസിലാക്കിയ ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
Post Your Comments