KeralaLatest NewsNews

മുകേഷിനെതിരെ ശരിയായ അന്വേഷണം നടക്കും, പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

പുകമറ സൃഷ്ടിച്ച്‌ ഒരു കലാപവും ബഹളവും പാടില്ല

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിനെതിരെ മൂന്നോളം സ്ത്രീകൾ ആരോപണം ഉന്നയിച്ചിരുന്നു. മുകേഷിനെതിരെയുള്ള ലൈംഗിക ആരോപണം പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

ഈ വിഷയത്തില്‍ പാര്‍ട്ടിയോ സര്‍ക്കാരോ പ്രതിരോധത്തിലല്ല. സര്‍ക്കാര്‍ നിലപാടും പാര്‍ട്ടി നിലപാടും നേരത്തെ വ്യക്തമാക്കിയതാണ്. മുകേഷിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രേരിതമാണെന്നും പുകമറ സൃഷ്ടിക്കാന്‍ പാടില്ലെന്നും ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

read also: കോൺഗ്രസ് ഒരുങ്ങുന്നത് തീക്കളിക്ക്, ‘പിടിച്ചെടുക്കൽ’ തന്ത്രത്തിന്റെ ചരിത്ര വഴികൾ

ഇപ്പോള്‍ നടക്കുന്ന ചില പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പുകമറ സൃഷ്ടിച്ച്‌ ഒരു കലാപവും ബഹളവും പാടില്ല. വെളിപ്പെടുത്തിലിന്റെ ഭാഗമായി വന്ന കാര്യങ്ങളില്‍ സമഗ്രമായി അന്വേഷണം നടക്കുന്നുണ്ട്. എല്ലാ പരാതികളും അന്വേഷിക്കും. മുകേഷ് തന്നെ ആരോപണത്തിന്റെ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. പല കോണുകളില്‍ നിന്നും വ്യത്യസ്തായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ ഏതാണ് വിശ്വസനീയമെന്നും ഏതാണ് അവിശ്വസനീയമെന്നും പറയാന്‍ താന്‍ ആളല്ല. നിങ്ങള്‍ക്കും ഇതും പറയാന്‍ പറ്റില്ലെന്ന് ബാലഗോപാല്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം അവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button