KeralaLatest NewsNews

‘മുകേഷ് പറയുന്നത് പച്ചക്കള്ളം, പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല’: നടി മിനു മുനീര്‍

സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ല

കൊച്ചി: ഇടത് എംഎൽഎയും നടനുമായ മുകേഷിന് എതിരെ ലൈംഗിക പീഡനാരോപണം ഉയർത്തി നടി മിനു മുനീര്‍. എന്നാൽ ഇത്തരം ആരോപണങ്ങളെ നിഷേധിച്ച മുകേഷ് എംഎല്‍എ രംഗത്ത് എത്തിയിരുന്നു. ആരോപണത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങാണ് ലക്ഷ്യമെന്ന മുകേഷിന്റെ ആരോപണം നിഷേധിച്ചും കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മിനു, നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

read also: നഗരമധ്യത്തിലെ പരസ്യബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞു: കേസ് എടുത്ത് പൊലീസ്

‘മുകേഷ് പറയുന്നത് പച്ചക്കള്ളമാണ്. സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ല. അവസരം നല്‍കാന്‍ മുകേഷ് സംവിധായകന്‍ ഒന്നും അല്ലല്ലോ. തന്നെ അറിയാമെന്ന് മുകേഷ് പറഞ്ഞത് നന്നായി. മുകേഷിനെ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്‌തെങ്കില്‍ അന്ന് തന്നെ പൊലീസില്‍ പരാതിപ്പെടാമായിരുന്നില്ല. എന്താണ് പരാതി നല്‍കാന്‍ മുകേഷ് വൈകിയത്?’- മിനു ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button