KeralaLatest News

അഡ്ജസ്റ്റ്‌മെന്റ്‌ ചോദിച്ച് സമീപിച്ചു, വേതനം കൃത്യമായി കിട്ടാറില്ല-കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് ജൂനിയ‍ർആർട്ടിസ്റ്റ് അമൃത

കോഴിക്കോട്: മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് അമൃത കെ. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിർമ്മാതാവെന്ന പേരിൽ വിളിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് താൻ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നും അമൃത ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോർഡിനേറ്റേഴ്സാണ് സിനിമയിലേക്ക് വിളിക്കുക. വേതനം കൃത്യമായി കിട്ടാറില്ല. ചില സമയത്ത് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും നിവ‍ർത്തിയില്ല. പണം നൽകുന്നില്ലെന്ന് മാത്രമല്ല, മാനുഷിക പരിഗണന നൽകാറില്ലെന്നും 2000 രൂപയാണ് പ്രതിഫലം പറയുന്നതെങ്കിലും 500 രൂപയൊക്കെ മാത്രമേ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്നുള്ളുവെന്നും അമൃത പറഞ്ഞു.

പ്രൊഡ്യൂസ‍ർ എന്ന പേരിൽ ഷൈജു എന്നയാൾ രാത്രി വാട്സ്ആപ്പ് ചെയ്തു. 10 മണിക്ക് ശേഷം ഫോണിൽ വിളിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ കൂടുതൽ സംസാരിക്കാതെ പോയ അയാൾ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബന്ധപ്പെട്ടു. തനിക്ക് കുഞ്ചാക്കോ ബോബന്റെ സിനിമയിൽ അപർണ ബാലമുരളിയുടെ സുഹൃത്തായുള്ള ക്യാരക്ടർ റോൾ നൽകാമെന്ന് പറഞ്ഞു. 2,40,000 രൂപയാണ് തനിക്കുള്ള വേതനമെന്ന് പറഞ്ഞത്. 50,000 രൂപ എഗ്രിമെന്റിനൊപ്പം നൽകാമെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button