കാലിഫോര്‍ണിയ: യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ 6 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന രണ്ട് ടണ്ണിലധികം ക്രിസ്റ്റല്‍ മെത്ത് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കാലിഫോര്‍ണിയയിലെ സാന്‍ ഡീയാഗോ ഒട്ടേ മെസ തുറമുഖത്ത് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഉദ്യോഗസ്ഥരാണ് ഈ മയക്കു മരുന്ന് വേട്ട നടത്തിയത്. ക്രിസ്റ്റല്‍ മെത്ത് എന്നറിയപ്പെടുന്ന രണ്ട് ടണ്‍ മെത്താംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്.
Read Also: പുതിയ അഞ്ച് ജില്ലകള്‍ പ്രഖ്യാപിച്ചു; ലഡാക്കില്‍ സുപ്രധാന നീക്കവുമായി കേന്ദ്രം
റിപ്പോര്‍ട്ട് അനുസരിച്ച് 29 കാരനായ ഒരാള്‍ ഓടിച്ച ട്രക്ക് സെക്കന്‍ഡറി പരിശോധനയ്ക്കായി തിരഞ്ഞെടുത്തപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. മെക്സിക്കന്‍ കാര്‍ട്ടലുകള്‍ അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള മറയായി പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുന്നു എന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നു.
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത യഥാര്‍ത്ഥ തണ്ണിമത്തന്റെ ഒപ്പം വ്യാജ തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുകയായിരുന്നു.
വ്യാജമായി പായ്ക്ക് ചെയ്ത ഏകദേശം 1,220 തണ്ണിമത്തന് കണ്ടെത്തി.
ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന് (DEA) ആഗസ്റ്റ് 8-ന് സെലറി ചെടിയുടെ പെട്ടികളില്‍ ഒളിപ്പിച്ച 3.2 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2,500 പൗണ്ട് മെത്ത് പിടിച്ചെടുത്തിരുന്നു.
Post Your Comments