KeralaLatest NewsNews

‘കതകില്‍ മുട്ടി’: സംവിധായകന്‍ തുളസീദാസ് മോശമായി പെരുമാറിയെന്ന് നടി ഗീതാ വിജയന്‍

കൊച്ചി: സംവിധായകന്‍ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ഗീതാ വിജയന്‍. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞു. തനിക്ക് മാത്രമല്ല ശ്രീദേവിക എന്നൊരു നടിക്കും തുളസീദാസില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗീത പറയുന്നു. കതകില്‍ തട്ടുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗീതാ വിജയന്‍ പറയുന്നു.

Read Also: കാന്‍സര്‍ രോഗിയായ അച്ഛനെ മകന്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു

‘1991ല്‍ എനിക്ക് ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. ചാഞ്ചാട്ടം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇത്. തുളസീദാസ് ആണ് സംവിധായകന്‍. കതകില്‍ മുട്ടലും കോളിംഗ് ബെല്ലടിക്കലും ഒക്കെ ആയിരുന്നു. ആ സമയത്ത് ഞാന്‍ വളരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. പ്രതികരിക്കേണ്ട സമയത്ത് ഞാന്‍ കൃത്യമായി പ്രതികരിച്ചു എന്നുള്ളതാണ്. പിന്നീട് ഡേറ്റ്‌സ് ഒക്കെ വേസ്റ്റ് ചെയ്ത് എന്നെ റൂമില്‍ ഇരുത്തിയിരുന്നു. അങ്ങനെ ഒത്തിരി കാര്യങ്ങള്‍ എനിക്ക് എതിരെ സംഭവിച്ചു. എന്നാലും ഞാന്‍ സിനിമയില്‍ നിന്നും പിന്മാറിയിരുന്നില്ല. കാരണം അതെന്റെ ജോലിയാണല്ലോ. കട്ട് ചെയ്തതോ എഴുതി വച്ചതോ ആയ സീനുകള്‍ ഞാന്‍ അഭിനയിച്ചു. എന്റെ ജോലി ഞാന്‍ ചെയ്തു. എന്റെ ഭാഗത്ത് നിന്നും ഒരു പ്രശ്‌നവും ഉണ്ടാവരുതല്ലോ. ഞാന്‍ കാരണം ഒരു സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. പിന്നെ ആ സമയത്ത് ഇതൊന്നും ആരോടും പറഞ്ഞില്ല. കാരണം നമുക്ക് തുറന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് ഞാന്‍ തന്നെ ആ സംഭവത്തെ കൈകാര്യം ചെയ്തു. അന്ന് പൊലീസിനെ വിളിക്കേണ്ടി വന്നില്ല എനിക്ക്. അങ്ങനെയാണ് ഞാന്‍ അതിനെ സോള്‍വ് ചെയ്തത്. പൊലീസിനെ വിളിക്കേണ്ടി വന്നിരുന്നുവെങ്കില്‍ ഉറപ്പായും വിളിക്കുമായിരുന്നു. ഇതേ തുളസീദാസ് തന്നെ ശ്രീദേവിക എന്നൊരു നടിയ്ക്ക് നേരെയും മോശമായി പെരുമാറി. 2006ല്‍ ആയിരുന്നു അത് ‘, എന്ന് ഗീതാ വിജയന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button