Latest NewsKerala

ആറുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 9501 കേസുകൾ: കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത്

കോട്ടയം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറവില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023-ൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ 18,980 കേസുകളാണ് സംസ്ഥാനത്താകെ പോലീസ് രജിസ്റ്റർചെയ്തത്. ഈ വർഷം ജൂൺ വരെ 9501 കേസുകളും രജിസ്റ്റർ ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ ഓരോ മണിക്കൂറിലും ശരാശരി രണ്ടിലേറെ കേസുകൾ എന്നതാണ് കേരളത്തിലെ നിലവിലെ സ്ഥിതി.

ഗാർഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ തുടങ്ങിയ ഒട്ടേറെ നിയമങ്ങൾ സ്ത്രീസംരക്ഷണത്തിനായി ഉള്ളപ്പോഴാണ് ഈ അതിക്രമങ്ങൾ അവസാനമില്ലാതെ തുടരുന്നത്. സംരക്ഷകരെന്നുകരുതുന്ന ഭർത്താക്കൻമാർ, കുടുംബക്കാർ എന്നിവരിൽനിന്നേറ്റ പീഡനങ്ങൾക്കും കുറവില്ല; 2327 കേസുകളാണ് ഇത്തരത്തിലുണ്ടായത്. ബലാത്സംഗം, മാനഹാനിയുണ്ടാക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളും എണ്ണത്തിൽ പിന്നാലെയുണ്ട്.

ഈ വർഷം ജൂൺവരെ 1338 ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2330 കേസുകൾ മാനഹാനിയുണ്ടാക്കവിന്റെ പേരിൽ രജിസ്റ്റ‍ർ ചെയ്തു. പൂവാലശല്യം, മോശം പദപ്രയോഗം എന്നിവയുടെ പേരിൽ 306 കേസുകളും 53 തട്ടിക്കൊണ്ടുപോകൽ കേസുകളും രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. മൂന്ന് സ്ത്രീധനമരണങ്ങളും ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് അതിക്രമങ്ങളുടെ പേരിലാണ് 3144 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button